Tue. Jan 19th, 2021




 

കണ്ണൂർ: ഇരിട്ടി ആർ.ടി.ഒ. ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിലില്ലാത്ത 4540 രൂപയും അപേക്ഷകർക്ക് നൽകേണ്ടുന്ന 75 ലൈസൻസുകളും മറ്റു രേഖകളും പിടിച്ചെടുത്തു. ഡിവൈ.എസ്.പി. ബാബു പെരിങ്ങോത്തിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർമാരായ എ.വി.ദിനേശ്, ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച 2.30 മുതൽ 5.30 വരെയായിരുന്നു പരിശോധന.

നടപടികൾ പൂർത്തിയാക്കി അപേക്ഷകർക്ക് തപാൽമാർഗം അയച്ചുകൊടുക്കേണ്ടിയിരുന്ന ലൈസൻസുകൾ കവറിലാക്കി അലമാരയിൽ കെട്ടിവെച്ചനിലയിലായിരുന്നു.

ഒരുവർഷംവരെ പഴക്കമുള്ള ലൈസൻസുകൾ ഇതിലുണ്ട്. ബാങ്കുവായ്പ അടച്ചുതീർത്ത വിവരം പല ആർ.സി. ബുക്കുകളിലും ചേർത്തിട്ടില്ലെന്നും കണ്ടെത്തി. ഇരിട്ടി ആർ.ടി.ഒ. ഓഫീസ് നിലവിൽവന്നിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ.






By onemaly