കണ്ണൂര്‍: ദുബൈയില്‍ കൊവിഡ് രോഗ മുക്തിനേടിയ കണ്ണൂര്‍ സ്വദേശി മരിച്ചു. മയ്യില്‍ നിരത്തുപാലം സീനത്ത് മന്‍സിലില്‍ പൊയില്‍ അബൂബക്കര്‍ (60) ആണ് മരിച്ചത്. ചെക്കിക്കുളം പാലത്തുങ്കര സ്വദേശിയാണ്. പനിയും തൊണ്ടവേദനയെയും തുടര്‍ന്ന് ഒരുമാസം മുമ്ബാണ് അബൂബക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ കൊവിഡ് ഫലം പോസിറ്റീവ് ആയെങ്കിലും രണ്ടാംഫലം നെഗറ്റീവായിരുന്നു. 10 ദിവസം മുന്‍പാണു ഫലം നെഗറ്റീവായത്. ദുബൈ ദേരയില്‍ ജോലിചെയ്യുകയായിരുന്നു അബൂബക്കര്‍. കൊവിഡ് ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിനിടെയാണ് ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ മരണവാര്‍ത്ത കേള്‍ക്കേണ്ടിവന്നത്. ശ്വാസകോശ സംബന്ധമായ രോഗമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സീനത്ത്. മക്കള്‍: അഫ്സീന, റസീന. മരുമക്കള്‍: ബഷീര്‍, യൂനസ്. സഹോദരങ്ങള്‍: ഫാത്തിമ, അബ്ദുറഹ്മാന്, ഖദീജ, ഖാദര്‍, ഇബ്രാഹിം, നഫീസ, ഹഫ്സത്ത്, റംല, റുഖിയ, റഹ്മത്തുല്ല.