
അടുത്തിടെ ബോളിവുഡിലടക്കം സിനിമാതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കന്നട സിനിമാലോകത്തിലെ ചില യുവതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണമാണ് അനൂപ് മുഹമ്മദിലേക്ക് അന്വേഷണമെത്താന്‍ സഹായിച്ചത്. ഇയാള്‍ ബംഗളൂരുവില്‍ ആരംഭിച്ച ഹോട്ടലായിരുന്നു ഇത്തരം ഇടപാടുകള്‍ക്ക് മറയായി പ്രവര്‍ത്തിച്ചത്. അനൂപിന്റെ മയക്കുമരുന്ന് ഇടപാടുകളിലുള്ള സാമ്ബത്തിക സ്രോതസിനെ കുറിച്ചുള്ള അന്വേഷണമാണ് ബിനീഷ് കോടിയേരിയിലെത്തിയത്. മലയാള സിനിമാ മേഖലയുമായി ബിനീഷ് കോടിയേരിക്കും അടുത്ത ബന്ധമാണുണ്ടായിരുന്നത്.