Local

മനുസ്​മൃതിക്ക്​ പ്രസക്​തിയില്ല; ചര്‍ച്ചകള്‍ അനാവശ്യം -കമല്‍ഹാസന്‍



ചെന്നൈ: മനുസ്​മൃതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന്​ തമിഴ്നടന്‍ കമല്‍ഹാസന്‍. മനുസ്​മൃതിക്ക്​ പ്രസക്​തിയില്ല. ഇപ്പോള്‍ പുസ്​തകം സര്‍ക്കുലേഷനിലുമില്ല. അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്​നാട്ടിലെ മൂന്നാമത്തെ വലിയ ശക്​തിയാണ്​. പാര്‍ട്ടിയുടെ സഖ്യത്തെ കുറിച്ച്‌​ ഇ​പ്പോള്‍ പ്രതികരിക്കാനില്ല. പാര്‍ട്ടിയെ ശക്​തിപ്പെടുത്തുന്നതിലാണ്​ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്​. അധികാരത്തിലെത്തിയാല്‍ ശക്​തമായ ലോക്​പാല്‍ നിയമം കൊണ്ടു വരികയാവും ആദ്യം ചെയ്യുകയെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

നിലവില്‍ തമിഴ്​നാട്ടിലുള്ള രാഷ്​ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക്​ അസംതൃപ്​തിയുണ്ട്​. ആരുമായും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ പറയാനാവില്ലെന്നും രജനീകാന്തുമായി നല്ല ബന്ധമാണ്​ നില നില്‍ക്കുന്ന​തെന്നും അദ്ദേഹം പറഞ്ഞു.