കനത്ത ജാഗ്രത : മയ്യിൽ പോലീസ് ഡ്രോൺ നിരീക്ഷണവും തുടങ്ങി – Sreekandapuram Online News-
Fri. Sep 25th, 2020




സമ്പൂർണ്ണ ലോക്ക്ഡൗണിൽ നിയന്ത്രങ്ങൾ   വകവെക്കാതെ ഇടറോഡുകളിലും പുഴക്കരയിലും മറ്റ് സ്വകാര്യ ഇടങ്ങളിലും കൂട്ടം കൂടി നടക്കുന്നവരെയും,ഗ്രാമപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലമുളള യുവാക്കൾ കുട്ടികൾ എന്നിവർ കൂട്ടംചേർന്ന് ഫുട്ബാൾ , ക്രിക്കറ്റ് . മീൻപിടിത്തം എന്നിവയിലേർ പ്പെടുന്നത് നിരീക്ഷിക്കുവാൻ വേണ്ടിയും
നിയമ ലംഘകരായ കുറ്റവാളികളെയും കണ്ടെത്താൻ മയ്യിൽ പോലീസ്  ഡ്രോൺ നിരീക്ഷണം ആരംഭിച്ചു.കൊറോണ പ്രതിരോധം തീർക്കാൻ മയ്യിലും പരിസരപ്രദേശങ്ങളിലും കനത്ത ജാഗ്രതയിലാണ് മയ്യിൽ പോലീസ് . വാരം കടവ് , പുല്ലൂപ്പിക്കടവ് പാലം , മുണ്ടേരിക്കടവ് പാലം എന്നിവ പൂർ ണമായും അടച്ചിട്ടുണ്ട് കൂടാതെ കടകൾ തുറക്കുന്നതിലും കടുത്ത നിയന്ത്രണമൊരുക്കി . 23 മുതൽ തിങ്കൾ  , വ്യാഴം ദിവസങ്ങളിൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയുള്ളു . മറ്റ് ദിവസ ഞങ്ങളിൽ വീടുകളിലേക്ക് സാധനങ്ങളെത്തിക്കുന്നവരുടെ സേവനം അനുവദിക്കുന്നതാണ്




By onemaly