ഇരിക്കൂർ മഹൽ കമ്മറ്റിയുടെ മത്സ്യ-മാംസ മാർക്കറ്റ് ഉൽഘാടനത്തിനൊരുങ്ങുന്നു .
ഇരിക്കൂർ : ഒരു കോടി രൂപ ചിലവിൽ ഇരിക്കൂർ മഹൽ കമ്മറ്റി നിർമ്മിക്കുന്ന ‘റഹ്മാനിയ മാർക്കറ്റ് കോംപ്ലക്സിൻ്റെ’ആദ്യ ഘട്ടത്തിൽ പൂർത്തിയായ കെട്ടിടങ്ങളുടെ ഉൽഘാടനം നവംബർ ആറാം തിയ്യതി വെള്ളിയാഴ്ച നടക്കും.
വൈകുന്നേരം നാലു മണിക്ക് ഡോ: സലീം നദ് വിയുടെ പ്രാർത്ഥനയോടെ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി അനസാണ് ഉൽഘാടനം നിർവ്വഹിക്കുക
ഇരിക്കൂർ വണ്ടിത്താവളത്തിനടുത്ത് പുഴയോരം ചേർന്നുള്ള മഹല്ലിൻ്റെ ഉടമസ്ഥതയിലുള്ള 42 സെൻ്റ് സ്ഥലത്താണ് ആധുനിക സംവിധാനത്തോട് കൂടി മാർക്കറ്റ് നിർമ്മിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ രീതികളും സന്ദർശകരുടെ വാഹനം പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിൽപന വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്ന സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഉൽഘാടന ചടങ്ങുകളും സന്ദർശനങ്ങളും കോവിഡ് മാനദണ്ഡം ഉറപ്പുവരുത്തിയായിരിക്കുമെന്ന് ബസപ്പെട്ടവർ അറിയിച്ചു. പതിനഞ്ചാം തിയ്യതി മുതലാണ് മാർക്കറ്റ് പ്രവർത്തിച്ചു തുടങ്ങുക