
വേല്മുരുകന് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരന് അഡ്വ. മുരുകന് ആരോപിച്ചു. ഏറെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂര്‍ണമായി കാണിക്കാന്‍ തയാറായില്ലെന്നും മുരുകന് ആരോപിച്ചു. വേല്‍മുരുകന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു സഹോദരന്.
അതേസമയം, ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തുകയാണ്.ബാലിസ്റ്റിക്ക് സംഘം സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റെന്ന് കരുതപ്പെടുന്ന മാവോയിസ്റ്റ് കേഡര്‍ വനത്തില്‍ തന്നെയുണ്ടെന്നാണ് തണ്ടര്‍ബോള്‍ട്ട് നിഗമനം.