
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ അമ്മന്‍കോവില്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് പറവൂര്‍ മെയിന്‍ റോഡില്‍ ഇരുചക്ര യാത്രികരെ ഇടിച്ചിട്ടി ലോറി മുന്നോട്ട് പോയി.സംഭവം കണ്ട് എല്ലാവരും ഓടി കൂടിയെങ്കിലും ലോറി നിര്‍ത്താതെ അതിവേഗം ഓടിച്ചു പോയി.ലോറിക്ക് പിന്നാലെ സ്കൂട്ടറില്‍ എത്തിയ സംഗീത സംഭവം കണ്ട് ലോറിയെ പിന്തുടര്ന്നു.സുഹൃത്ത് ഷക്കീലയും ഈ സമയം സംഗീതയ്ക്ക് ഒപ്പമുണ്ടായിരുന്നു.ദേശീയ പാത 66ല്‍ പ്രവേശിച്ച ലോറിയ ഡോണ്‍ ബോസ്കോ ആശുപത്രിക്ക് മുന്നില്‍ വെച്ച് മറികടക്കാനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഉടന്‍ തന്നെ വാഹനത്തിന്റെ നമ്ബര്‍ കുറിച്ചെടുത്ത് പോലീസിനെ വിവരം അറിയിച്ചു.ലോറി കോട്ടയത്തുള്ളതാണെന്നും ആരാണ് ഉടമയെന്ന കാര്യവും പോലീസിന് വ്യക്തമായി.തുടര്‍ നടപടികള്‍ സ്വീകരിച്ച് പോലീസ് മുന്നോട്ട് പോവുകയാണ്.സ്വന്തമായി ഫിറ്റ്നസ് സെന്റര്‍ നടത്തിവരികയാണ് സംഗീത.പറവൂര്‍ സി മാധവന് റോഡ് പോട്ടയില്‍ സുരേഷ് ബാബുവിന്റെ ഭാര്യയാണ് സംഗീത.ലോറിയിടിച്ച് അപകടത്തില്‍പ്പെട്ടത് പെരുമ്ബടന്ന സ്വദേശി റിട്ട. എസ്.എ. കലേശനാണ്. ഇദ്ദേഹത്തിന് പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല.