Sat. Jan 16th, 2021
മണര്‍കാട്:ഫേസ്ബുക്ക് വാട്‌സ്‌ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ചതിക്കപ്പെടുന്ന പല പെണ്‍കുട്ടികളും സ്ത്രീകളുമുണ്ട്.സോഷ്യല്‍ മീഡിയകളില്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ചതിയന്മാര്‍ക്ക് മുന്നില്‍ പെട്ട് പോയാല്‍ പിന്നീട് മാനവും പണവുമൊക്കെ പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെടും.പുറത്ത് പറയാനുമാവില്ല.ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ മണര്‍കാട് നിന്നും പുറത്ത് വരുന്നത്.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ മാസങ്ങളോളം ശാരീരികമായി ദുരുപയോഗം ചെയ്ത യുവാവിനെ പോലീസ് പിടികൂടിയിരിക്കുകയാണ്.കൊല്ലം മദീന മന്‍സിലില്‍ അജിത്ത് എന്ന 19കാരനെയാണ് പോലീസ് പിടികൂടിയത്.
മണര്‍കാട് സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.ഫേസ്ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതി ഇവരുമായി ബന്ധം ദൃഢമാക്കി.തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയും പ്രണയത്തിലാവുകയും ചെയ്തു.പ്രണയം നടിച്ച്‌ യുവതിയെ വശത്താക്കിയ ശേഷം അജിത്ത് യുവതിയെ മൂന്ന് മാസത്തില്‍ അധികമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു.തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി.ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കി.എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ റെജി ജോണ്‍, ഫ്രജിന്‍ ദാസ്, വിപിന്‍കുമാര്‍, ശാന്തി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.