Sun. Jan 24th, 2021




ആയുർവ്വേദ മെഡിക്കൽ കോളേജിനു വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥർ പെരുവഴിയിൽ

ഇരിക്കൂർ : കൊട്ടിഘോഷിച്ച കല്യാട് ആയുർവേദ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പുരോഗമിക്കാതായതോടെ ഭൂമി ഉടമകൾ ദുരിതത്തിലായ അവസ്ഥയിലാണ്

ശിലാസ്ഥാപനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ സർക്കാർ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നാണ് പരാതി ഉയരുന്നത്

വിദേശത്തുള്ള ഭൂ ഉടമകൾ നാട്ടിൽ തിരിച്ചെത്തി നികുതി മുറിക്കുവാൻ അപേക്ഷ കൊടുത്തിട്ട് വർഷങ്ങൾ കാത്തിരിക്കുകയാണ്.

തിരുവനന്തപുറത്തെ കമ്മീഷണറേറ്റിൽ ഭൂ ഉടമകൾ പലപ്പോഴും നേരിട്ട് പോയിട്ടും ടെലഫോണിൽ ബന്ധപ്പെടുമ്പോഴും വ്യക്തമായ മറുപടി കിട്ടുന്നില്ലത്രെ. എന്നാൽ സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പോ നികുതി മുറിച്ചു കൊടുക്കുകയോ ബന്ധപ്പെട്ടവർ ചെയ്യുന്നില്ല

വ്യക്തമായ നിലപാട് ഗവൺമെൻ്റിൽ നിന്നും ലഭിക്കാത്തത് കാരണം വേറൊരാൾക്ക് ക്രയ വിക്രയം നടത്തുവാനും കഴിയാത്ത അവസ്ഥയിലാണ് ഭൂഉടമകൾ.

വ്യവസായ മന്ത്രി കൂടിയായ ഇ പി ജയരാജന്റെ മണ്ഡലം കൂടിയാണ് നിർദ്ധിഷ്ട മെഡിക്കൽ കോളേജ് ഉൾക്കൊള്ളുന്ന പടിയൂർ – കല്യാട് ഗ്രാമങ്ങൾ

മന്ത്രിയുടെ മണ്ഡലത്തിലെ വികസന പദ്ധതി പാതി വഴിയിലുപേക്ഷിച്ചെന്ന അപവാദത്തിന് ഇത് കാരണമാവുമെന്ന പേടിയിലാണ് പാർട്ടിക്കാർക്ക് ‘






By onemaly