സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേർ രോഗമുക്തരായി. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ച നാലു പേർ അയൽ സംസ്ഥാനങ്ങളിൽനിന്നും രണ്ടു പേർ വിദേശത്തുനിന്നും വന്നവരാണ്. സമ്പർക്കം മൂലം രോഗം ബാധിച്ചത് നാലു പേർക്കാണ്. കാസർഗോഡ് ജില്ലയിൽ 6 പേരും മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരും ഇന്ന് കോവിഡ് നെഗറ്റീവ് ആയത്