Tue. Jan 19th, 2021




ശ്രീകണ്ഠാപുരം:  ബൈക്കപകടത്തിൽ പരുക്കേറ്റ അസി: സബ്ബ് ഇൻസ്പെക്ടർ മരിച്ചു
ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷനിലെ അസി: പൊലിസ് സബ്ബ് ഇൻസ്പെക്ടർ ഇരിക്കൂർ ബ്ലാത്തൂരിലെ ചങ്ങാംകുളം ഹൗസിൽ കെ.വി കുഞ്ഞി നാരായണൻ (48) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ ബ്ലാത്തൂരിനടുത്ത് മണ്ണേരി യിലാണ് അപകടം വീട്ടിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്കു വരുന്നതിനിടെ കുഞ്ഞി നാരായണൻ സഞ്ചരിച്ച ബൈക്കിനു കുറുകെ നായ ചാടിയതിനെ തുടർന്ന്  നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് ഉടൻ സമീപത്തെ വിട്ടുകാരും നാട്ടുകാരും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെരാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു
ഇരിക്കൂർ, ഉളിക്കൽ, ഇരിട്ടി പൊലിസ് സ്റ്റേഷനുകളിൽ ജോലി ചെയ്ത കുഞ്ഞി നാരായണൻ ഒരു വർഷത്തിലധികമായി ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷനിൽ എ.എസ്.ഐയായി ജോലി ചെയ്തുവരികയായിരുന്നു
ബ്ലാത്തൂരിലെ ചാത്തുക്കുട്ടി – മാധവി ദമ്പതികളുടെ മകനാണ്
ഭാര്യ: മനൂജ
എകമകൾ: നിജ (പ്ലസ് വൺ വിദ്യാർത്ഥിനി )
സഹോദരങ്ങൾ: ചന്ദ്രിക, നിർമ്മല, ബിജു (ഗൾഫ്), ഷീജ
സംസ്ക്കാരം: ഇന്ന് (ബുധനാഴ്ച) വൈകീട്ട് ബ്ലാത്തൂരിൽ






By onemaly