home

ജില്ലയിൽ ഇനി 165 പേരുടെ റിസൾറ്റ് വരാനുണ്ട്- Collector Kannurജില്ലയിൽ ഇനി 165 പേരുടെ റിസൾറ്റ് വരാനുണ്ട് .അതിൽ 45 പേർ വിദേശത്തു നിന്ന് വന്നവരും 120 പേർ അവരുടെ Contactട ഉം ആണ്. അതോടെ പത്ത് ലക്ഷത്തിന് 965 എന്ന കണക്കിന് 2432 Testകൾ നടത്തി.സംസ്ഥാനത്ത് ഇത് 550 ഉം ദേശീയ ശരാശരി ഏകദേശം 331 ഉം ആണ്.

111 പോസറ്റീവായവരിൽ 80 ഉം ലക്ഷണങ്ങൾ കാണിക്കാത്തവരാണ്. പുറത്തു നിന്ന് വന്ന 86 പേരിൽ 19 പേർ 28 ദിവസം കഴിഞ്ഞവരാണ്. 14 പേർ 14 നും 28നും ഇടയ്ക്ക് ദിവസങ്ങളിൽ Test ചെയ്തവരും.

ഇത്തരുണത്തിൽ ആരോഗ്യ വകപ്പിനെ സേവനത്തെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പ് എന്നാൽ എപ്പോഴും പരാധീനതകളുടെ വകുപ്പ് ആയിരുന്നു ഒരു കാലം വരെ. എന്നാൽ മാറി വന്ന പല സർക്കാരുകളും ഒപ്പം തന്നെ ദേശീയ ആരോഗ്യ ദൗത്യം പോലുള്ള കേന്ദ്ര മിഷനുകളും ആരോഗ്യ വകുപ്പിനെ കൈ പിടിച്ചു ഉയർത്താൻ ഒരു പാട് സഹായിച്ചിട്ടുണ്ട്. ലോകത്തെ പല വികസിത രാജ്യങ്ങളും പകച്ചു നിന്ന് പോയ കോവിഡ് 19 നെ നേരിടാനും ഒരു പരിധി വരെ പിടിച്ചടക്കാനും സാധിച്ചതും ഇവിടുത്തെ ആരോഗ്യ സംവിധാനത്തിന്റെ കെട്ടുറപ്പ് തന്നെ ആണ്.

ജില്ലയിൽ ഇത് ജില്ല മെഡിക്കൽ ഓഫീസ് മുതൽ താഴെ കിടയിൽ സബ് സെന്റര് വരെ വ്യാപിച്ചു കിടക്കുന്ന ഒരു സംവിധാനം ആണ്.

ജനുവരി മാസത്തിൽ വുഹാൻ ൽ കേസുകൾ റിപ്പോർട്ട് ചെയ്തു ആ പ്രദേശത്ത് നിന്നുള്ള മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർ കേരളത്തിൽ തിരിച്ചെത്താൻ തുടങ്ങിയത് മുതൽ പ്രവർത്തന നിരതർ ആയവർ ആണ് ഇവർ എല്ലാം.

അന്ന് തൊട്ട് ഇന്നോളം അവരുടെ കൃത്യമായ ഡ്യൂട്ടി സമയങ്ങൾ നോക്കാതെ ആണ് ഇവർ എല്ലാം പ്രവർത്തിക്കുന്നത്.

ജില്ല മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ നാരായണ നായക്, ഡി എസ് ഒ ഡോ ഷാജ്, ഡി പി എം ഡോ ലതീഷ് കെ വി എന്നിവരുടെ നേതൃത്വത്തിൽ ആണ് എല്ലാ പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിക്കുന്നത്. ഇതിൽ ഡോ നാരായണ നായക് കാസർഗോഡ് സ്വദേശി ആണ്. ദിനേന രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് ഇപ്പോൾ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവാങ്ങളിലെയും ഇവരുടെ പ്രവൃത്തി സമയം. ജില്ലയിലെ ഹെൽത്ത് പ്രോഗ്രാം ഓഫീസര്മാരുടെയും ജില്ല മെഡിക്കൽ ഓഫീസിലെ ഓഫീസ് സ്റ്റാഫിന്റെയും പ്രവർത്തന സമയവും ഇതോടൊപ്പം പ്രത്യേക ഉതരവുകൾ ഒന്നുമില്ലാതെ
ദീർഖിപ്പിക്കപ്പെട്ടു.

ശ്രീ മുരളീധരൻ സീനിയർ സൂപ്രണ്ട് പറയുന്നത് ഒരിക്കൽ പോലും നേരം വൈകി ഇരിക്കുന്നതിന് ഒരു സ്റ്റാഫ് പോലും മുഖം കറുപ്പിച്ചിട്ടില്ല എന്നാണ്.ഇവർ 9 മണി മുതൽ 9 മണി വരെയാണ് എങ്കിൽ 24 മണിക്കൂറും പ്രവർത്തന ക്ഷമമായ ഒന്നാണ് കണ്ട്രോൾ റൂം. ഡോ സച്ചിൻ കെ സി യുടെ നേതൃത്വത്തിൽ ജെ എച് ഐ, എൻ എച് എം പി ആർ ഒ മാർ അടങ്ങുന്ന സംഘമാണ് ഇതിനെ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നത്. കൃത്യമായ സമയത്തു ഡിസിഷൻ എടുക്കാൻ കണ്ട്രോൾ റൂം നെ സഹായിക്കാൻ മറ്റു നോഡൽ ഓഫീസരമാർ 24 മണിക്കൂറും ഫോണുകൾ അറ്റൻഡ് ചെയ്യാൻ സന്നധാരാണ് എന്നും ഇതൊടപ്പം റവന്യൂ പോലീസ് ഇവയുടെ നല്ല സഹായം ലഭിക്കുന്നുണ്ട് എന്നും ഡോ സച്ചിൻ കൂട്ടി ചേർക്കുന്നു.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ,തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നിടത്തായി പ്രധാന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കാസർഗോഡുള്ള രോഗികളേയും പരിയാരത്ത് ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗത്തിൽപ്പെട്ട ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം സലൂട്ട്! അവരെ കയ്യേറ്റം ചെയ്യുന്നത് ജാമ്യമില്ലാ കുറ്റമാക്കിയത് പരാമർശം അർഹിക്കുന്ന കാര്യമാണ്.

അടുത്ത ദിവസങ്ങളിൽ മേൽപ്പറഞ്ഞ ഫലങ്ങൾ കൂടി അറിഞ്ഞാൽ ജില്ലയിലെ covid പോസിറ്റീവ് Case കൾ സംബന്ധിച്ച അന്തിമ രൂപം ലഭ്യമാക്കും വൈകീട്ട് ഒരിക്കൽ കൂടി Update നൽകുന്നതാണ്. നിങ്ങളുടെ വിലയേറിയ നിദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു.