Local

പയ്യാവൂരിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു



ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ കെ യും പാർട്ടിയും പയ്യാവൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പയ്യാവൂർ ചിറ്റാരി കോളനിയിലേക്ക് പോകുന്ന റോഡിൽ ചീരമറ്റം കലുങ്കിന്റെ അരികിൽ വെച്ച് ആളില്ലാത്ത നിലയിൽ സൂക്ഷിച്ചു വച്ച 50 ലിറ്ററോളം വാഷ് കണ്ടെത്തി കേസെടുത്തു. സംഘത്തിൽ  ഗ്രേഡ് പ്രിവന്റീവ്‌ ഓഫീസർമാരായ അബ്ദുൾ ലത്തീഫ്,ബിജു.വി.വി,പ്രകാശൻ പി.വി,സിവിൽ എക്സൈസ് ഓഫീസർമാരായ രമേശൻ എം. സുജേഷ്. എം.വി.എന്നിവർ സംഘത്തിലുണ്ടായിരുന്നു