
ടി-ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, റൈഡിംഗ് ഗ്ലൗസുകള്‍, ക്യാപ്സ്, പോളോ ഷര്‍ട്ടുകള്‍ എന്നിവയാണ് വസ്ത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടാങ്ക് പാഡുകള്‍, ബൈക്ക് കവര്‍, സീറ്റ് കവര്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, എഞ്ചിന് ഗാര്‍ഡ്, സ്കിഡ് പ്ലേറ്റ്, ഫ്രെയിം സ്ലൈഡര്‍, സ്കൂട്ടര്‍ ഗാര്‍ഡ് സെറ്റും ലഭ്യമാക്കിയിട്ടുണ്ട്.കൂടാതെ, സ്റ്റിക്കറുകളും കീ ചെയിനുകളും പോലുള്ള ചരക്കുകളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ആകര്‍ഷകമായ സവാരി വസ്ത്രങ്ങളും ആക്സസറികളും യമഹ ഉപഭോക്താക്കളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്നും, ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതു വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുമാണ് യമഹയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.