Fri. Jan 22nd, 2021
കൊച്ചി: വാഹന ലോകത്തിന്റെ ഭാവി ഇലക്‌ട്രിക് മോഡലുകളിലാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ചെറു മോഡലുകള്‍ മാത്രമല്ല, ആത്യാഡംബര കാറുകള്‍ പോലും വൈദ്യുതിയിലേക്ക് മാറുകയാണ്. 2021ല്‍ ഇന്ത്യന്‍ വിപണിയെ കാത്തിരിക്കുന്നതും ഒരു ഇ-യുദ്ധമാണ്; അതും ആഡംബര കാറുകളുടെ ലോകത്ത്.
ഇലക്‌ട്രിക് വാഹന വിപ്ളവം ഇന്ത്യയ്ക്കും വിദൂരമല്ലെന്ന് നാം കണ്ടുകഴിഞ്ഞു. നിരത്തുകളില്‍ ഇപ്പോഴേ കാണാം ഒട്ടേറെ ഇലക്‌ട്രിക് വാഹനങ്ങള്‍. മെഴ്‌സിഡെസ് അവതരിപ്പിച്ച ‘ഇ.ക്യു.സി” മോഡല്‍ ഇന്ത്യയില്‍ ശ്രദ്ധ നേടിയിരുന്നു. മറ്റു കമ്ബനികളും സമാന ട്രാക്കിലേക്ക് കടക്കുകയാണ്. 2021ല്‍ വിപണിയിലെത്തുന്ന മൂന്ന് ഇ-ലക്ഷ്വറി കാറുകളെ പരിചയപ്പെടാം:
 ഔഡി ഇ-ട്രോണ്‍
ഇന്ത്യയ്ക്കായുള്ള ഔഡിയുടെ ആദ്യ സമ്ബൂര്‍ണ ഇലക്‌ട്രിക് എസ്.യു.വിയാണ് ഇ-ട്രോണ്‍.2021ല്‍ വില്പനയ്ക്കെത്തുമെന്ന് കരുതുന്നു. മറ്റു ചില രാജ്യങ്ങളില്‍ ഇ-ട്രോണ്‍ വിപണിയില്‍ ലഭ്യമാണ്. ഈവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇ-ട്രോണിന്റെ 17,000ലധികം യൂണിറ്റുകള്‍ വിറ്റഴിഞ്ഞുവെന്ന് ഔഡി വ്യക്തമാക്കുന്നു.
 ജാഗ്വാര്‍ ഐ-പേസ്
ആഡംബര എസ്.യു.വി ശ്രേണിയില്‍ ജാഗ്വാര്‍ ലാന്‍ഡ് – റോവര്‍ 2021ല്‍ വിപണിയില്‍ എത്തിക്കുന്ന ഇലക്‌ട്രിക് മോഡലാണ് ഐ-പേസ്. നിലവിലെ പതിപ്പിന്റെ പരിഷ്‌കരിച്ച വേരിയന്റായിരിക്കും ഇത്. മികച്ച ഇന്‍ഫോടെയ്‌ന്‍മെന്റ് സംവിധാനം, ഫാസ്‌റ്റ് ചാര്‍ജിംഗ് തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങള്‍ പ്രതീക്ഷിക്കാം.
 വോള്‍വോ XC40
2021ന്റെ രണ്ടാം പകുതിയില്‍ വോള്‍വോയുടെ എക്‌സ്.സി 40 റീചാര്‍ജ് ഇ.വി വിപണിയിലെത്തും. 40 മിനുട്ടില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ഈ മോഡല്‍, ഫുള്‍ ചാര്‍ജില്‍ 400 കിലോമീറ്റര്‍ താണ്ടുമെന്ന് കമ്ബനി പറയുന്നു.