Sat. Jan 23rd, 2021
കടയ്ക്കാവൂര്‍: അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വീണ്ടും വറ്റ ചാകര. കഴിഞ്ഞ സെപ്തംബറിന് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഇത്രയധികം വറ്റ മീനുകള്‍ കുടുങ്ങുന്നത്. മുതലപ്പൊഴിയിലെ താഴംപള്ളി ലേലപ്പുര കേന്ദ്രീകരിച്ചാണ് 6 ബോട്ടുകളിലായി ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്സ്യം ശനിയാഴ്ച വൈകിട്ടോടെ തീരത്തെത്തിച്ചത്. ലേലപ്പുരയില്‍ കുന്നുക്കൂട്ടിയിട്ടിരിക്കുന്ന മീന്‍ കാണാനും വാങ്ങുന്നതിനുമായി വന്‍ ജനക്കൂട്ടമാണ് എത്തിയത്. കിലോയ്ക്ക് 125 മുതല്‍ 150 രൂപ നിരക്കിലായിരുന്നു വില്പന. ഓരോമീനും ഏഴുകിലോയ്ക്ക് മുകളില്‍ തൂക്കമുണ്ടായിരുന്നു. രാത്രി വൈകിയും വിപണനം അവസാനിച്ചില്ല. വിവരമറിഞ്ഞ് നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ മത്സ്യം വാങ്ങാന്‍ എത്തിയിരുന്നു.