അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ചാമ്പാട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടിയതായി അഭ്യൂഹം. ബസ് യാത്രക്കാരിയാണ് ഒരാള്‍ പുഴയില്‍ ചാടിയതായി പറഞ്ഞത്. തുടര്‍ന്ന് കൂത്തുപറമ്പ് ഫയര്‍ഫോഴ്സും പോലിസും സ്ഥലത്തെത്തി പരിശോധ നടത്തിവരികയാണ്. ഇന്ന് രാവിലെ 8.25 ഓടെയാണ് അഞ്ചരക്കണ്ടി ചാമ്പാട് പാലത്തിനു മുകളില്‍ നിന്ന് യുവാവിനെ പോലെ തോന്നിക്കുന്നയാള്‍ പുഴയിലേക്ക് എടുത്തുചാടിയതായി യാത്രക്കാരി പറഞ്ഞത്. ഉടന്‍ ബസിലുള്ളവര്‍ ഫയര്‍ഫോഴ്സിലും പോലിസിലും വിവരം നല്‍കുകയായിരുന്നു. മൂന്നു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല…