ചെങ്ങന്നൂര്‍: കവര്‍ന്നതോ താഴെവീണ് കിട്ടിയതോ എന്തായാലും പഴ്സിനുള്ളിലെ പണം മാത്രം എടുത്തശേഷം വിലപ്പെട്ട രേഖകള്‍ തപാല്‍പെട്ടിക്കുള്ളില്‍ തിരുകിവെച്ച് മോഷ്ടാവ്.
മാന്നാര്‍-തട്ടാരമ്ബലം റോഡില്‍ ഇരമത്തൂര്‍ വഴിയമ്ബലം കവലയിലെ കരയോഗ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസിെന്റ മുന്നില്‍ സ്ഥാപിച്ച തപാല്‍ പെട്ടിയിലേക്ക് കത്തുകളിടുന്ന വാതിലിലാണ് ശനിയാഴ്ച രാവിലെ പഴ്സ് നാട്ടുകാര്‍ കാണുന്നത്. ഇതില്‍ എസ്.ബി.ഐ എ.ടി.എം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഉള്െപ്പടെയുള്ളവയാണ് ഉണ്ടായിരുന്നത്.
കാര്‍ഡുകള്‍ പുറത്തേക്ക് കാണത്തക്കവിധം പഴ്സിെന്റ തുറന്ന ഭാഗം തുറന്നായിരുന്നു വെച്ചിരുന്നത്. ചെന്നിത്തല ചെറുകോല്‍ പുതുശ്ശേരില്‍ പടീറ്റതില്‍ വീട്ടില്‍ എ. അഭിലാഷിേന്റതാണ് ഇവ. ഫോണ്‍ നമ്ബറില്ലാത്തതിനാല് വിവരം മറ്റുള്ളവരിലൂടെ അറിയിക്കാന്‍ ചുമതലപ്പെടുത്തി.