
കൊല്ലം: ആറ്റില്‍ മരിച്ചനിലയില്‍ കണ്ട ദേവനന്ദ(7)യുടേത് സ്വാഭാവികമായ മുങ്ങിമരണമാണെന്ന് ശാസ്ത്രീയ പരിശോധനാഫലം.കുട്ടി കാല്‍വഴുതി വെള്ളത്തില്വീണതാെണന്നാണ് കണ്ടെത്തല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനാ ഫലങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അന്വേഷണസംഘത്തിന് കൈമാറിയത്.
വെള്ളത്തില്‍ മുങ്ങിമരിച്ചാലുണ്ടാകുന്ന സ്വഭാവികത മാത്രമാണ് ശരീരത്തിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.