Thu. Oct 1st, 2020




നാം ജാഗ്രതയിലായിരുന്നെങ്കിലും കോവിഡ് – 19 ചെങ്ങളായിലും എത്തിയിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനം പൂർത്തിയാക്കിയ ഒരു സംഘം വിദ്യാർത്ഥികൾ ദൽഹിയിലേക്ക് നടത്തിയ ടൂർ കഴിഞ്ഞ് വരുന്ന വഴിയാണ് നിസാമുദീൻ ബന്ധത്തിലൂടെ രോഗബാധ ഉണ്ടായത്. 22. 3.20 ന് നാട്ടിലെത്തിയ വിദ്യാർത്ഥിനി പൂർണ നിരീക്ഷണത്തിലായിരുന്നു. 28 ദിവസമായിട്ടും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിൽ കയറുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസറ്റീവ് ആയി കണ്ടത്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. എന്നാൽ ഈ സംഭവം നമ്മെ ഒന്നു കൂടെ ജാഗ്രതപ്പെടുത്തുന്നു. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗവാഹകരെ നമുക്ക് തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ട് ആരോഗ്യ വകുപ്പും പോലീസും നൽകുന്ന ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കുക. ആരും തന്നെ പുറത്തിറങ്ങില്ല എന്ന് ഉറപ്പു വരുത്തുക. ഇത് മറ്റാർക്കും വേണ്ടിയല്ല നമുക്ക് വേണ്ടി കൂടിയാണെന്ന് ഓർക്കുക. ആശങ്കപ്പെടാതിരിക്കുക. മറ്റ് അടിയന്തിര നടപടികൾ അധികൃതർ സ്വീകരിക്കുന്നതാണ്. കുട്ടിയുടെ അടുത്ത ബന്ധുക്കളെ നാളെ തന്നെ ടെസ്റ്റിന് വിധേയമാക്കാൻ ശ്രമിക്കുകയാണ്. ഏതായാലും പരിപൂർണമായി വീട്ടിലേക്ക് ഒതുങ്ങുക. ഗ്രാമ പഞ്ചായത്ത് കാൾ സെന്ററിലൂടെ ബന്ധപ്പെട്ട് സന്നദ്ധ സേന അംഗങ്ങൾ വഴിയും ജനമൈത്രി പോലീസ് വഴിയും മരുന്നും അത്യാവശ്യ സാധനങ്ങളും ലഭ്യമാക്കുo. മറ്റ് ഹോം ഡെലിവറി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക. അതീവ ജാഗ്രതയോടെ നമുക്ക് ഒന്നിച്ച് നീങ്ങാം …. അഡ്വ. രത്നകുമാരി , പ്രസിഡണ്ട്.




By onemaly