കണ്ണൂര്‍: ( 30.10.2020) കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിക്കെതിരെ വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. വാരം വലിയന്നൂര്‍ സ്വദേശിയായ അമീര്‍ മുനീര്‍ ആണ് അറസ്റ്റിലായത്. ജനഹൃദയങ്ങളില്‍ ആശങ്കയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് എടക്കാട് പോലീസ് കേസെടുത്തത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
സമാന സംഭവങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരേ അന്വേഷണം നടക്കുന്നതായി എടക്കാട് പോലീസ് അറിയിച്ചു.