kerala

പി.എ.സി റാങ്കിങ്​: ഒന്നാമതായി കേരളം, യു.പി ഏറ്റവും പിന്നില്‍



ബംഗളൂരു: രാജ്യത്ത്​ ഏറ്റവും മികച്ച ഭരണ നിര്‍വഹണമുള്ള വലിയ സംസ്ഥാനം കേരളമെന്ന്​ പബ്ലിക്​ അ​ഫേഴ്​സ്​ ഇന്‍ഡക്​സ്​ റിപ്പോര്‍ട്ട്​. മുന്‍ ഐ.എസ്​.ആര്‍.ഒ ചെയര്‍മാര്‍ കെ.കസ്​തൂരിരംഗന്‍ ചെയര്‍മാനായ സ്വതന്ത്രസംഘടനയാണ്​ പി.എ.സി.

മികച്ച ഭരണ നിര്‍വഹണമുള്ള വലിയ സംസ്ഥാനങ്ങളില്‍ ആദ്യ നാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കരസ്ഥമാക്കി . കേരളത്തിന്​ 1.388 ഇന്‍ഡക്​സ്​ പോയന്‍റ്​ ലഭിച്ചപ്പോള്‍ തമിഴ്​നാടിന്​ 0.912ഉം ആ​​ന്ധ്രക്ക്​ 0.531ഉം കര്‍ണാടകക്ക്​ 0.468മാണുള്ളത്​.

വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും പിറകില്‍ ഉത്തര്‍പ്രദേശാണുള്ളത്​​. ഒഡീഷ, ബിഹാര്‍ എന്നിവയാണ്​ മോശം പ്രകടനത്തില്‍ ഉത്തര്‍പ്രദേശിന്​ തൊട്ടുമുമ്ബില്‍. ഇവ മൂന്നിനും ഇന്‍ഡക്​സില്‍ നെഗറ്റീവ്​ പോയന്‍റ്​സ്​ ആണ്​ ലഭിച്ചത്​.

ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ്​ ഒന്നാമത്​. ​മേഘാലയ രണ്ടാമതും ഹിമാചല്‍ പ്രദേശ്​ മൂന്നാമതുമാണ്​. ചെറിയ സംസ്ഥാനങ്ങളില്‍ മണിപ്പൂരും ഡല്‍ഹിയും ഉത്തരാഖണ്ഡും നെഗറ്റീവ്​ പോയന്‍റുമായി ഏറ്റവും പിന്നിലായി​.