kerala

കട ഉടമ-ജോലിക്കാരി പ്രത്യേക താത്പ്പര്യം :തനിച്ച്‌ കാണണമെന്ന യുവതിയുടെ ആവശ്യം പരിഗണിച്ച്‌ എത്തിയ ബിസിനസ്സുകാരനെ ലോഡ്ജ്മുറിയില്‍ നഗ്നനാക്കി യുവതിയ്‌ക്കൊപ്പം ഫോട്ടോ..കോതമംഗലത്തെ ഹണിട്രാപ്പില്‍ കുടുങ്ങിയത് ബിസിനസ്സുകാരന്‍



കോതമംഗലം: കട ഉടമയോട് ജോലിക്കാരിയ്ക്ക് പ്രത്യേക താത്പ്പര്യം :തനിച്ച്‌ കാണണമെന്ന യുവതിയുടെ ആവശ്യം പരിഗണിച്ച്‌ എത്തിയ ബിസിനസ്സുകാരനെ ലോഡ്ജ്മുറിയില്‍ നഗ്‌നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. കോതമംഗലത്തെ ഹണിട്രാപ്പില്‍ കുടുങ്ങിയത് ബിസിനസ്സുകാരന്‍. മൂവാറ്റുപുഴയിലെ ബിസിനസുകാരനെ കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചുവരുത്തി ഒന്നിച്ചുനില്‍ക്കുന്ന നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവതിയും യുവാവുമാണ് പിടിയിലായത്. ഇഞ്ചത്തൊട്ടി സ്വദേശിയും നെല്ലിക്കുഴി ഇരുമലപ്പടിയില്‍ താമസക്കാരിയുമായ മൈലാംകോട്ടില്‍ ആര്യ(25), സഹായികളിലൊരാളായ കുറ്റിലഞ്ഞി കപ്പക്കാട്ട് അശ്വിന്‍ (25) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്: അമ്ബത്തിയാറുകാരനായ ബിസിനസുകാരന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ ആര്യ ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയത്. ഇവര്‍ മുറിയിലുള്ളപ്പോള്‍ നാല് യുവാക്കള്‍ അതിക്രമിച്ചു കയറി. ഉടന്‍ ആര്യ അര്‍ധനഗ്‌നയായി. ബിസിനസുകാരനെ അര്‍ധനഗ്‌നനായി ചേര്‍ത്തുനിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇവ പരസ്യപ്പെടുത്താതിരിക്കാന്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൈയില്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ വന്ന കാറില്‍ കയറ്റിക്കൊണ്ടുപോയി. രാത്രി മുഴുവനും കാറില്‍ കറക്കി പലപ്പോഴായി 35,000 രൂപ എ.ടി.എമ്മില്‍ നിന്നെടുത്തു. കൂടുതല്‍ പണം പിന്‍വലിക്കാനുള്ള ശ്രമത്തിനിടെ കാര്‍ഡ് ബ്ലോക്കായി.

ഈ സമയം ഇവരുടെ സുഹൃത്തായ അശ്വിനെ വിളിച്ചു കോട്ടപ്പടിയില്‍ എത്തി. ഇന്നലെ ഉച്ചയോടെ കോട്ടപ്പടി കോളജിനു സമീപം മൂത്രം ഒഴിക്കാനെന്ന വ്യാജേന വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ സ്ഥാപന ഉടമ രക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവമറിഞ്ഞ കോട്ടപ്പടി പോലീസ് സ്ഥലത്തെത്തി അശ്വിനെ പിടികൂടി. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ ആര്യയെയും പിടികൂടുകയായിരുന്നു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു.