kerala

20 രൂപക്ക് ഊണ് നൽകുന്ന വിശപ്പ് രഹിത കേരളം പദ്ധതിൽ പ്രഖ്യാപിച്ച 1000 ഹോട്ടലുകളിൽ 749 എണ്ണം പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി



20 രൂപക്ക് ഊണ് നൽകുന്ന വിശപ്പ് രഹിത കേരളം പദ്ധതിൽ പ്രഖ്യാപിച്ച 1000 ഹോട്ടലുകളിൽ 749 എണ്ണം പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി

 

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവിൽ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ ഹോട്ടലുകള്‍ ജനകീയ ഹോട്ടലുകളായി മാറിയതുമാണ്. ഓരോ ദിവസവും ശരാശരി 60,000 ഊണുകള്‍വരെ ജനകീയ ഹോട്ടലുകൾ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നുണ്ട്. ഈ പദ്ധതി വഴി 3278 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുവാനും കുടുംബശ്രീക്ക് സാധിച്ചു എന്ന് മുഖ്യമന്ത്രി..