Local

സിസിടിവി ദൃശ്യം പുറത്ത് വിടേണ്ടി വന്നില്ല കാണാതായ ഹെൽമറ്റ് തിരിച്ചുകിട്ടി



സിസിടിവി ദൃശ്യം പുറത്ത് വിടേണ്ടി വന്നില്ല കാണാതായ ഹെൽമറ്റ് തിരിച്ചുകിട്ടി

ഇരിക്കൂർ പഞ്ചായത്ത് ഓഫീസിൻ്റെ മുൻവശത്ത് പാർക്ക് ചെയ്ത പഞ്ചായത്ത് ജീവനക്കാരൻ്റെ🛵🛵 സ്കൂട്ടറിൽവച്ച ഹെൽമറ്റ് ഇന്നലെ കാണാതായിരുന്നു. എടുത്തു കൊണ്ടു പോകുന്ന ദൃശ്യം സമീപത്തെ CCTV യിൽ പതിഞ്ഞിരുന്നു. അത്യാവശ്യഘട്ടത്തിൽ എടുത്തുപോയതാണെങ്കിൽ എടുത്ത സ്ഥലത്ത് എത്തിച്ചാൽ മതി. എത്തിച്ചില്ലെങ്കിൽ നാളെ വൈകുന്നേരം മോഷ്ടാവിൻ്റെ ദൃശ്യം പുറത്തു വിടുന്നതായിരിക്കുമെന്ന് കാണിച്ച് വാട്സപ്പ് സന്ദേശം നൽകിയിരുന്നു.🤫🤫🤫 സന്ദേശം ശ്രദ്ധയിൽപെട്ടതോടെ എടുത്തയാൾ ഇന്നലെ രാത്രി തന്നെ അത്യാവശ്യഘട്ടത്തിൽ എടുത്തതാണെന്നും എൻ്റെ സത്യസന്ധത കൊണ്ടാണ് ഇപ്പോൾ തന്നെ ഈ വിവരം പറയുന്നതെന്നും അറിയിച്ചതു പ്രകാരം ഹെൽമറ്റ് ഇന്ന് പഞ്ചായത്ത് ഓഫീസിൻ്റെ സമീപത്തെ വീട്ടിലെത്തിച്ചു മാതൃകയായി.

NB;സത്യസന്ധന് അത്യാവശ്യ ഘട്ടത്തിൽ ഹെൽമറ്റല്ലാതെ സ്കൂട്ടറിൻ്റെ ആവശ്യം വന്നില്ലല്ലോ എന്ന ആശ്വാസത്തിലാണ് ജീവനക്കാരൻ.😬😬😬