ചൈനയുടേയും പാക്കിസ്ഥാന്റേയും ചങ്കിടിപ്പിക്കുന്ന നീക്കവുമായി ഇന്ത്യ. പ്രതിരോധ രംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. – Sreekandapuram Online News-
ചൈനയുടേയും പാക്കിസ്ഥാന്റേയും ചങ്കിടിപ്പിക്കുന്ന നീക്കവുമായി ഇന്ത്യ. പ്രതിരോധ രംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം.
ന്യൂഡല്‍ഹി: ചൈനയുടേയും പാക്കിസ്ഥാന്റേയും ചങ്കിടിപ്പിക്കുന്ന നീക്കവുമായി ഇന്ത്യ. പ്രതിരോധ രംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. എഫ്-18 സൂപ്പര്‍ ഹോണറ്റ് വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം എന്നതും ശ്രദ്ധേയമാണ്.വിമാനവാഹിനി കപ്പലുകളില്‍നിന്ന് പറത്താവുന്ന വിമാനങ്ങളാണ് എഫ്-18 സൂപ്പര്‍ ഹോണറ്റ് വിമാനങ്ങള്‍.രണ്ട് എന്‍ജിനുകളുളള ഈ എഫ്-18 വിമാനങ്ങള്‍ക്ക് കരയില്‍ നിന്നും വിമാനവാഹിനിക്കപ്പലില്‍ നിന്നും ഒരുപോലെ ശത്രുവിനെ ലക്ഷ്യമാക്കി കുതിക്കാന്‍ സാധിക്കും. ഇപ്പോള്‍ പാക്കിസ്ഥാന്റെ കൈവശമുള്ള ഒറ്റ എന്‍ജിനുളള എഫ്-16 അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കരയില്‍ നിന്നുമാത്രമാണ് പറന്നുയരാനാവുക. വിമാനങ്ങള്‍ കൈവശമാക്കുന്നതോടെ ഇന്ത്യ പ്രതിരോധ മേഖലയിലെ പകരംവയ്ക്കാനില്ലാത്ത ശക്തിയായി മാറും.ഇന്ത്യ-പസഫിക് മേഖലയില്‍ ചൈനയുടെ മേധാവിത്വം ഒഴിവാക്കാന്‍ നാവികസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നീക്കം. അമേരിക്കയുടെ പക്കല്‍ നിന്നും വിമാനം സ്വന്തമാക്കാനുളള നീക്കം ഇന്ത്യ മൂന്ന് വര്‍ഷം മുമ്ബും നടത്തിയിരുന്നു. വിമാനവാഹിനി കപ്പലുകളായ ഐ.എന്‍.എസ് വിക്രമാദിത്യയിലും ഇപ്പോള്‍ നിര്‍മ്മാണത്തിലുളള തദ്ദേശീയ കപ്പലിലും ഉപയോഗിക്കാനായിട്ടായിരുന്നു ഇന്ത്യ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.എന്നാല്‍ കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.