Wed. Jan 27th, 2021
സിനിമയില്‍ ഡാന്‍സ് ചെയ്യേണ്ടതിന്റെ ടെന്‍ഷന്‍ മൂലം മദ്യം കഴിച്ചു കൊണ്ട് അത് പൂര്‍ത്തികരിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍.
പഞ്ചാബി ഹൗസ് സിനിമയുടെ ചിത്രീകരണവേളയില്‍ നടന്ന ഈ സംഭവം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകള്‍
‘ഞാന്‍ സിനിമയില്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത് ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അത് റാഫി എന്ന സംവിധായകന്‍ കൂടുതല്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. തെലുങ്ക് സിനിമയിലേക്ക് വിളിക്കുമ്ബോള്‍ ഞാന്‍ ആദ്യം പറയുന്നത്. ‘എനിക്ക് തെലുങ്ക് ഒട്ടും അറിയില്ല’ എന്നാണ് അപ്പോള്‍ അവര്‍ പറയും അതൊന്നും സാരമില്ല സാര്‍ നമുക്ക് ചെയ്യാമെന്ന്.അങ്ങനെ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റിയിട്ടേ ഞാന്‍ അഭിനയിക്കാന്‍ പോകൂ. അത് കൊണ്ട് ഡയലോഗ് തെറ്റിച്ചാലും പ്രശ്നമില്ല. അത് പോലെയാണ് ഡാന്‍സിന്റെ കാര്യവും അത് ഞാന്‍ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റി. പഞ്ചാബി ഹൗസില്‍ ഡാന്‍സ് ചെയ്യുമ്ബോള്‍ അത്ര ടെന്‍ഷനായിരുന്നു. അത് കൊണ്ട് തന്നെ ഒരുപാട് മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തത്. നല്ല രീതിയില്‍ മദ്യം കഴിക്കാതെ എനിക്ക് അത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലായിരുന്നു. ‘