Sat. Jan 23rd, 2021
മൂന്ന് ഘട്ട കൊറോണ വൈറസ് ലോക്ക് ഡൗണ്‍ ആണ് നിലവില്‍ ഇപ്പോള്‍ ഉള്ളത്. നിയമപ്രകാരം റസ്റ്റോറന്റുകളും പബ്ബുകളും രാത്രി 10 മണി വരെ തുറന്നിരിക്കും. ടേക്ക് എവേകളും ലഭ്യമാണ്.
കൊതി സഹിക്കാന്‍ വയ്യാതായപ്പോഴാണ് ടേക്ക് എവേ ഹോട്ടലില്‍ നിന്ന് ഒരു കബാബ് ഓര്‍ഡര്‍ ചെയ്തത്. പിന്നെ ഡെലിവറിക്ക് കബാബുമായി എത്തുന്ന ആളെ നോക്കി ഇരിപ്പാണ്. വീടിന് മുമ്ബിലേക്ക് എത്തിയത് ഒരു പൊലീസ് വണ്ടി. വണ്ടിയില്‍ നിന്ന് കബാബുമായി ഇറങ്ങി ചെന്ന് അത് കൈമാറുകയും ചെയ്തു. ലണ്ടനിലെ ബെര്‍ക് ഷൈറിലാണ് സംഭവം. പ്രദേശത്തുള്ള ലോക്കല്‍ കബാബ് ഷോപ്പില്‍ നിന്നാണ് ടേക്ക് എവേയായി ഉപഭോക്താവ് കബാബ് ഓര്‍ഡര്‍ ചെയ്തത്.എന്നാല്‍ കബാബ് എത്തിച്ചു കൊടുക്കേണ്ട ഡ്രൈവറെ ഇതിനിടയില്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെ പൊലീസ് തന്നെ ഉപഭോക്താവിന് നേരിട്ട് കബാബ് എത്തിക്കുകയായിരുന്നു.
ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെ ആയിരുന്നു ഡെലിവറി ഡ്രൈവര്‍ വാഹനം ഓടിച്ചിരുന്നത്. ഇത് കണ്ടെത്തിയ പൊലീസ് ബെര്‍ക് ഷൈറിലെ വൂഡ് ലിയില്‍ വച്ച്‌ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വാഹനം പൊലീസ് നിര്‍ത്തിയതിനു ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റോഡരികില്‍ വച്ച്‌ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡെലിവറി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഉപഭോക്താവ് വിശന്നിരിക്കുന്നത് പൊലീസിന് ആലോചിക്കാന്‍ പോലും കഴിഞ്ഞില്ല. അതുകൊണ്ട് ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്ബ് ഉപഭോക്താവിന് കബാബ് എത്തിച്ചു നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.പട്രോളിങ്ങിനിടെ തെംസ് വാലി പൊലീസ് റോഡ്സ് പോലീസിംഗ് ടീം ശാന്തമായ റെസിഡന്‍ഷ്യല്‍ ഏരിയയുടെ സമീപത്ത് നിര്‍ത്തുകയായിരുന്നു. എന്നാല്‍, ഇയാള്‍ തെറ്റായ വിശദാംശങ്ങള്‍ ആയിരുന്നു നല്‍കിയത്. അതൊരു പക്ഷേ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെ യാത്ര ചെയ്തതിനാലാകാം എന്ന് പൊലീസ് സംശയിച്ചു. ഇത് മാത്രമല്ല, ഇയാള്‍ ഓടിച്ചിരുന്ന കാറിന്റെ ഒരു ടയര്‍ അപകടകരമാം വിധം പൊട്ടിയതുമായിരുന്നു. പിന്നീട് ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് മനസിലാക്കി. ഡ്രൈവര്‍ തെറ്റായ വിശദാംശങ്ങള്‍ നല്‍കിയതിനാല്‍ ഉപഭോക്താവിന്റെ ശരിയായ വിലാസം കണ്ടെത്തി കബാബ് എത്തിക്കാന്‍ പൊലീസിന് കുറച്ചു സമയം അധികം വേണ്ടി വന്നു.
മൂന്ന് ഘട്ട കൊറോണ വൈറസ് ലോക്ക് ഡൗണ്‍ ആണ് നിലവില്‍ ഇപ്പോള്‍ ഉള്ളത്. നിയമപ്രകാരം റസ്റ്റോറന്റുകളും പബ്ബുകളും രാത്രി 10 മണി വരെ തുറന്നിരിക്കും. ടേക്ക് എവേകളും ലഭ്യമാണ്. ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇവിടെ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.