കണ്ണൂര്‍: ശമ്ബളമടക്കമുള്ള ആനുകൂല്യങ്ങള്‍ മാസങ്ങളായി മുടങ്ങിയതിനെ തുടര്‍ന്ന് ഹാന്വീവിെന്റ ആസ്ഥാനമായ കണ്ണൂരില്‍ സി.െഎ.ടി.യുവിെന്റ നേതൃത്വത്തില്‍ രാപ്പകല്‍ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചു. സംഭവത്തില്‍ നേരത്തെ സി.െഎ.ടി.യു, എസ്.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ സമരം, സൂചന പണിമുടക്ക് എന്നിവയടക്കം നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്നും മാനേജ്മെന്റ് അനുകൂല നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി.െഎ.ടി.യു നേതൃത്വത്തില്‍ റിലേ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചത്. സമരം സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി കെ. മനോഹരന് ഉദ്ഘാടനം ചെയ്തു.
സി.പി.എമ്മിെന്റ മുതിര്‍ന്ന നേതാവും സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവനാണ് ഹാന്‍വീവ് ചെയര്മാന്. അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. വളരെ പ്രയാസത്തോടെയാണ് ചെയര്മാന് സ്ഥാനത്ത് തുടരുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഹാന്വീവിെന്റ കെട്ടിടവും സ്ഥലവും പണയംവെച്ച് വായ്പയെടുത്ത് തൊഴിലാളികള്‍ക്ക് ശമ്ബളം കൊടുക്കാന്‍ പദ്ധതിയുണ്ട്. അല്ലെങ്കില്‍ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമാണ്. ചിലര്‍ ഇതില്‍ വന്‍ അഴിമതിയാണ് നടത്തിയത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇതില്‍ നടന്നത്. ഇതൊക്കെ പ്രതിസന്ധി ഇരട്ടിയാക്കി.
വേതനത്തിനുപുറമെ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്ബള പരിഷ്കരണം, ക്ഷാമബത്ത, ലീവ് സറണ്ടര്‍, സ്ഥാനക്കയറ്റം എന്നിവയും കാലങ്ങളായി കോര്‍പറേഷനില്‍ മുടങ്ങിയിട്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതടക്കം ഇരട്ടി പ്രതിസന്ധിയാണ് ഹാന്‍വീവിന് വരുത്തിവെച്ചതെന്നാണ് മാനേജ്മെന്റിെന്റ വാദം. എന്നാല്‍, മാനേജ്മെന്റിെന്റ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ പക്ഷം.