home

കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പരിചിതയായ മീര വാസുദേവ് പങ്കുവെച്ച ഒരു വെളിപ്പെടുത്തലാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പരിചിതയായ മീര വാസുദേവ് പങ്കുവെച്ച ഒരു വെളിപ്പെടുത്തലാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുട്ടിക്കാലത്ത് ചൂഷണം ചെയ്യപ്പെട്ടതിനെക്കുറിച്ചു തുറന്നു പറയുന്ന വാക്കുകള്‍ ഇങ്ങനെ… ‘എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വച്ചു എന്റെ തോളില്‍ കൈയിട്ടു പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്. എട്ടു വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടും. അവര്‍ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു’. മീര ഒരു അഭിമുഖത്തില്‍ പറഞ്ഞു.