Thu. Oct 28th, 2021




തളിപ്പറമ്പ്,ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈലിനെ വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം  കോവിഡ് കാലത്തും മനുഷ്യനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുന്ന സി പി എം ചോര കൊതി അവസാനിപ്പിക്കുക എന്ന പ്ലക്കാർഡുമായി തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ വായ മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. തളിപ്പറമ്പിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് വി.രാഹുൽ – രാജീവൻ വെള്ളാവ് – പ്രജീഷ് ക്രഷ്ണൻ – വരുൺ സി.വി
സുരാഗ് പരിയാരം – അരുൺ സി.വി.സൂരജ് പരിയാരം – അഭിഷേക് വടക്കാഞ്ചേരി-സിനാൻ ചുഴലി – അനീഷ് കെ- സനിൽ കരിമ്പം എന്നിവർ നേത്രത്വം നൽകി








By onemaly