പ്രോട്ടോകോള്‍ ലംഘിച്ച് സ്വജനപക്ഷപാതം കാട്ടിയതായുള്ള പരാതിയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് അന്വേഷണം ആരംഭിച്ചു. യു.എ.ഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ മാനേജരായ സ്മിത മേനോന് പങ്കെടുത്തത് സംബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നെങ്കിലും അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, സലീം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെ സമീപിച്ചതോടെ വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവിസി നിര്‍ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തികാരിക്കാനും സിവിസി ഉത്തരവിട്ടു. പരാതി പരിശോധിക്കാനായി വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറെയാണ് ചുമതലപ്പെുത്തിയത്.