തളിപ്പറമ്ബ്: കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മടക്കാടുനിന്ന് കാര്‍ക്കീല്‍ സ്വദേശി എം. സുജിത്ത്, നാടുകാണിയില്‍നിന്ന് പൂവ്വം സ്വദേശി കെ.പി. റോബിന് എന്നിവരാണ് പിടിയിലായത്. തളിപ്പറമ്ബ് എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ പി.വി. ബാലകൃഷ്ണനും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സുജിത്തില്‍നിന്ന് 15ഉം റോബിനില്നിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കടുത്ത നിയമ നടപടികളില്‍നിന്ന് രക്ഷപ്പെടാനായി കുറഞ്ഞ അളവില്‍ മാത്രം കഞ്ചാവ് കൈവശംവെച്ച് യുവാക്കള്‍ക്ക് വില്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.കെ. രാജീവ്, കെ.വി. ഷൈജു, എക്സൈസ് ഡ്രൈവര്‍ പി.വി. അജിത്ത് എന്നിവരും പങ്കെടുത്തു.