തിരുവനന്തപുരം : കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്കിയ ആശുപത്രി നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടന്നുവരികയാണ്. കൊവിഡ് നിയന്ത്രണ വിധേയമാകുമ്ബോള്‍ ഇത് സാധാരണ ആശുപത്രിയായാക്കും. കാസര്‍കോട് തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപത്രിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മ്മിച്ചത്.