kerala

തെയ്യം കെട്ടുന്നവര്‍ക്ക്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ വേണം



തിരുവനന്തപുരം> തെയ്യം ചടങ്ങുകളില്‍ പങ്കെടുക്കുന്ന കോലധാരികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വടക്കെ മലബാറില്‍ തെയ്യം സീസണ്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് തീരുമാനം.

കാസര്‍കോട് ജില്ലയില്‍ പരമാവധി 20 പേര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാം. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങ് സംഘടിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി തേടണം. ഒരിടത്ത് ഒരു ദിവസംമാത്രമാകും കളിയാട്ടം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച്‌ ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.