
– ആദിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രാഖിക്ക് 23 വയസ്സാണ്. മകന് ആദിക്ക് മൂന്നും. ഭര്‍ത്താവ് ഷിജുവുമായുള്ള ദാമ്ബത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പോലീസിന്‍്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.കായലില്‍ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് പോലീസിന്‍്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. രാഖിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)