Local

സി പി ഐ എം ഇരിക്കൂർ ലോക്കൽ കമ്മറ്റി- സ്നേഹ വീട്, ഉൽഘാടനം നവംബർ ഒന്നിന്



സി.പി.ഐ.എം സ്നേഹ വീട്, ഉൽഘാടനം നവംബർ ഒന്നിന്

ഇരിക്കൂർ : സി പി ഐ എം ഇരിക്കൂർ ലോക്കൽ കമ്മറ്റി നിടുവള്ളൂരിലെ ദേവദാസ് -ഗീത കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിൻ്റെ താക്കോൽദാന ചടങ്ങ് നവംബർ 1ന് രാവിലെ പത്തു മണിക്ക് നടക്കും.

നിടുവള്ളൂരിൽ വെച്ച് നടക്കുന്ന താക്കോൽ ദാന ചടങ്ങിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കുടുംബത്തിന് താക്കോൽ കൈമാറും.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരിപാടി.