Tue. Jan 19th, 2021




കൊളച്ചേരി പഞ്ചായത്തിലെ കംമ്പിൽ ബസാറിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ ഡിസ്പെൻസറി പള്ളിപ്പറംബിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷം പല രോഗികൾക്കും യാത്ര സൗകര്യം ഇല്ലാത്തയിടത്തായ തി നാൽ ചികിത്സാ സൗകര്യം നഷ്ടപ്പെടുന്ന സാഹചര്യം പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും അതിനു ശേഷം നടന്ന ഭരണ സമിതി യോഗത്തിൽ
ആഴ്ചയിൽ രണ്ട് ദിവസം ആസ്പത്രി കംബിൽ പ്രവർത്തിക്കുന്നതിന് വേണ്ട നടപടികൾ എടുക്കാൻ തീരുമാനിച്ചു എന്നാൽ അതിനു ശേഷം തുടർ നടപടികളൊന്നും കൈക്കൊണ്ടില്ല ഈ വസ്തുത ഭാരതീയ ജനതാ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പല പ്രാവശ്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇന്ന് നടന്ന കൊളച്ചേരി പഞ്ചായത്ത് ഭാരതീയ ജനതാ പാർട്ടി കമ്മറ്റി മീറ്റിംഗിൽ ഇതിനെതിരെ ശക്തമായ് പ്രതിഷേധിക്കുകയും എത്രയും പെട്ടെന്ന് ഡിസ്പെൻസറി കംബിൽ ആഴ്ചയിൽ രണ്ടു് ദിവസം തുറന്ന് പ്രവർത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടു ഈ വിഷയത്തിൽ ഇടപെട്ട് പരിഹരം കാണണമെന്നുള്ള നിവേദനം ജില്ലാ മെഡിക്കൽ അധികാരി, ആരോഗ്യ മന്ത്രി എന്നിവർക്കും നല്കി. ബി.ജെ.പി.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.വി.വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സിക്രട്ടറി പി.വി.ദേവരാജൻ ,വാർഡ് മെംബർ കെ.പി.ചന്ദ്രഭാനു ,ഇ.പി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു






By onemaly