home

മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി മുംബൈയില്‍ അറസ്റ്റിലയായി.

മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി മുംബൈയില്‍ അറസ്റ്റിലയായി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയില്‍ ഹാജരാക്കുമെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിെന്‍റ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടയിലായത്. ഇവരെ കൂടാതെ മറ്റ് നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.സുശാന്തി​െന്‍റ കാമുകി റിയ ചക്രബര്‍ത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകള്‍ പുറത്തായതോടെയാണ്​ സുശാന്തി​െന്‍റ മരണത്തില്‍ മയക്കുമരുന്ന്​ മാഫിയയുടെ പങ്കും ​അന്വേഷണ പരിധിയില്‍വരുന്നത്​. കേസില്‍ റിയയേയും സഹോദരന്‍ സൗവിക്​ ചക്രബര്‍ത്തിയേയും സുശാന്തി​െന്‍റ മാനേജര്‍ സാമുവല്‍ മിറാണ്ട, ജോലിക്കാരന്‍ ദിപേഷ്​ സാവന്ത്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തിരുന്നു. ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത്​ സിങ്​ എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു.