Wed. Sep 30th, 2020




സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -7, കോഴിക്കോട് 2, കോട്ടയം 1,മലപ്പുറം 1,   എന്നിങ്ങനെയാണ്  സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകള്‍. കണ്ണൂരില്‍ 5 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 3 പേര്‍ക്ക്സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്.

ഇതുവരെ സംസ്ഥാനത്ത് 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 127 പേർ ചികിത്സയിലുണ്ട്. ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതിൽ 28,804 പേർ വീടുകളിലാണുള്ളത്. ആശുപത്രികളിൽ 346 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 20,821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് പോസിറ്റീവായ 11 കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതാണ്. അഞ്ചുപേർ വിദേശത്തുനിന്നു വന്നതാണ്.




By onemaly