
പ്രതിയുടെ കാല്പാദത്തിന്റെ സവിശേഷതകള്‍ പ്രതിയെ കണ്ടെത്തുന്നതിന് പോലീസിന് സഹായകമായി. പെരുവിരലിനും രണ്ടാമത്തെ വിരലിനുമിടയില്‍ സാധാരണയില്‍ക്കൂടുതല്‍ അകലമുണ്ട്. ഉപ്പൂറ്റി തറയില്‍ തൊടാതെ വിരലുകള്‍ ഊന്നിയാണ് പ്രതി ഓടിയത്. സംശയം തോന്നി പിടികൂടിയ പ്രതിയെ സ്ഥലത്തെത്തിച്ച് കാല്‍പ്പാടുമായി വിരലുകള്‍ ഒത്തു നോക്കി കൃത്യം നടത്തിയത് ഹരിചശ്ചന്ദ്രന് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. ശാസ്താംകോട്ട എസ്.ഐ. അനീഷ്, എ.എസ്.ഐ ഷാജഹാന്, കെ.എ.പി സേനാംഗം നന്ദകുമാര്‍ ലഹരിവിരുദ്ധ സ്കോഡ് എസ്.ഐ.രഞ്ചു, ആഷിര്‍കോഹൂര്‍, സജിജോണ്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍, പ്രതി ഒളിവില്‍ താമസിച്ച്കൊണ്ടിരുന്ന മാറനാട് മലയില്‍ നിന്ന് കഴിഞ്ഞ പതിനെട്ടിന് രാത്രി 1മണിക്ക് പിടികൂടുകയായിരുന്നു.