
1995 നവംബറിലാണ് പഞ്ചരത്നങ്ങളുടെ അപൂര്‍വ പിറവി. ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളില്‍ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജന്‍, ഉത്തമ എന്നിങ്ങനെയാണ് മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍.
ഏറെ നാള് സന്തോഷത്തെടെ ജീവിച്ച കുടുംബത്തിന് മേല്‍ കരുനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് അച്ഛന് പ്രേംകുമാറിന്റെ മരണം സംഭവിക്കുന്നത്.2004ല്‍ അച്ഛന് പ്രേമകുമാര്‍ മരിച്ചപ്പോള്‍ പേസ്മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി അമ്മ രമാദേവി മക്കള്‍ക്ക് തണലായി. ജില്ലാ സഹകരണ ബാങ്കില്‍ രമാദേവിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതോടെയാണ് കുടുംബം കരകയറിയത്.
നാല് പെണ്മക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം.
എന്നാല്‍ ഉത്രജയുടെ വരന് വിദേശത്തായതുകൊണ്ട് ഈ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടക്കുന്നത്.
ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരന്. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ ട്വന്റിഫോറിന്റെ ക്യാമറാമാന് മഹേഷാണ് വിവാഹം കഴിക്കുന്നത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തമയെ മസ്കറ്റില്‍ അക്കൗണ്ടന്റായി ജോലിനോക്കുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതും താലിചാര്‍ത്തും