National

സവാളയ്ക്ക് വിലകൂടാന്‍ ഹോര്‍ട്ടികോര്‍പ് അനുവദിക്കില്ല.! കിലോയ്ക്ക് 45 രൂപ



സവാള വിലകൂടാന്‍ ഹോര്‍ട്ടികോര്‍പ് അനുവദിക്കില്ല…! കിലോയ്ക്ക് 45 രൂപ

പുത്തൂര്‍ ∙ കുതിച്ചുയരുന്ന സവാള വില പിടിച്ചു നിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ് എത്തിയിരിക്കുന്നു. ഇന്നു മുതല്‍ കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ് വിപണന കേന്ദ്രങ്ങളില്‍ സവാള ലഭിക്കുന്നതാണ്. ജില്ലയില്‍ ഹോര്‍ട്ടികോര്‍പ് നേരിട്ടു നടത്തുന്നതും ഫ്രാഞ്ചൈസി സ്റ്റാളുകളുമായി 15 വിപണന കേന്ദ്രങ്ങള്‍ ആണ് ഉള്ളതും. ഒരു തവണ ഒരാള്‍ക്ക് ഒരു കിലോ എന്നു തീരുമാനിച്ചിരിക്കുകയാണ്. നാഫെഡ് വഴി സംഭരിക്കുന്ന സവാള ആദ്യഘട്ടത്തില്‍ 2 ടണ്‍ ഇന്നലെ കൊല്ലത്തെത്തുകയുണ്ടായി. അടുത്ത ആഴ്ച 7 ടണ്‍ കൂടി എത്തുമെന്നു ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ വി.എസ്.മധു പറഞ്ഞു.

ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍: കൊട്ടാരക്കര , ഭരണിക്കാവ്, ചക്കുവള്ളി, ഓച്ചിറ, കരുനാഗപ്പള്ളി, കൊല്ലം കലക്ടറേറ്റിന് തെക്കുവശം, കൊല്ലം സപ്ലൈകോ ഡിപ്പോയ്ക്കുള്ളില്‍, കടപ്പാക്കട, കേരളപുരം എന്നിവിടങ്ങളിലാണ് ഹോര്‍ട്ടികോര്‍പ് നേരിട്ടു നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊരീക്കല്‍, ഉമയനല്ലൂര്‍ , കൊട്ടാരക്കര ടിപിഎം ജംക്‌ഷന്‍, കാരാളിമുക്ക്, ആനന്ദവല്ലീശ്വരം, ആറ്റുപുറം എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസി സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നു.