Local

കെഎം ഷാജിക്കെതിരെ കണ്ണൂരിലും അന്വേഷണം-കണ്ണൂര്‍ ചാലാടില്‍ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും അളവെടുപ്പ്



കോഴിക്കോട്: കെഎം ഷാജിക്കെതിരെ കണ്ണൂരിലും അന്വേഷണം നടത്തി എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ്. കണ്ണൂര്‍ ചാലാടില്‍ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു.

ചിറക്കല്‍ പഞ്ചായത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ചാലാടിലുള്ള വീട് അളന്ന് തിട്ടപ്പെടുത്തിയത്. വീടുമായി ബന്ധപ്പെട്ട രേഖകളുമായി ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറിയോട് കോഴിക്കോട്ടെ ഇഡി ഓഫീസില്‍ ഹാജരാവാനും നിര്‍ദേശിച്ചിട്ടുണ്ട്.

രേഖകള്‍ സഹിതം ഈ മാസം 27-ന് കോഴിക്കോട്ടെ ഓഫീസില്‍ എത്താനാണ് ഇഡി പഞ്ചായത്ത് അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം വീട്ടില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അപാകതകളൊന്നും കണ്ടെത്താനായില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ പേരിലാണ് ഈ വീടുള്ളത്.