പ്രമുഖ മജിഷ്യന്‍ ജയിംസ് റാന്‍ഡി അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു മരണം.
നയാഗ്ര വെള്ളച്ചാട്ടത്തില്‍ നടത്തിയ പ്രകടനമാണ് റാന്‍ഡിയെ ലോകപ്രശസ്തനാക്കിയത്. തലകീഴായി തൂങ്ങിക്കിടന്ന് സ്ട്രെയിറ്റ് ജാക്കറ്റ് എസ്കേപ്പ് ആയിരുന്നു അന്നത്തെ പ്രകടനം.
പിന്നീട് ന്യൂയോര്‍ക്കിയെ ഒരു സ്വിമ്മിങ് പൂളില്‍ വെള്ളത്തിനടിയില്‍ സീല്‍ ചെയ്ത ശവപ്പെട്ടിയില്‍ 104 മിനിറ്റ് കിടന്ന റാന്‍ഡി റെക്കോര്‍ഡ് ഭേദിച്ചു. അതീന്ദ്രിയവിദ്യകളുടെ അവകാശവാദങ്ങളുമായെത്തിയവരെ ടിവി ഷോകളില്‍ തുറന്നുകാട്ടിയാണ് റാന്‍ഡി വ്യത്യസ്തനായത്. അതീന്ദ്രിയവിദ്യകള്‍ പരിശീലനംകൊണ്ടു സാധിക്കുന്ന വിദ്യകള്‍ മാത്രമാണെന്നു അദ്ദേഹം തെളിയിച്ചു.
അമെയ്സിങ് റാന്‍ഡി എന്ന പേരില്‍ അമ്ബരപ്പിക്കുന്ന വിദ്യകള്‍ വേദിയില്‍ അവതരിപ്പിക്കുന്നതിനൊപ്പം അവയുടെ രഹസ്യവും വെളിപ്പെടുത്തി റാന്‍ഡി വേറിട്ടുനിന്നു. കാനഡയിലെ ടൊറന്റോയില്‍ 1928ല്‍ ജനിച്ച റാന്‍ഡി ചെറുപ്പത്തിലേ മെന്റലിസം പരിശീലിച്ചിരുന്നു. 1946 മുതലാണ് അദ്ദേഹം വേദികളില്‍ മജീഷ്യനായി എത്തിയത്.