ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ കേക്ക് നിര്‍മ്മാണം പൊടിപൊടിച്ചതോടെ കേക്ക് മെറ്റീരിയല്‍ ഷോപ്പുകള്‍ക്കും നല്ലകാലം
ലോക്ഡൗണ്‍ കാലമായതോടെ വീടുകളില്‍ ചടഞ്ഞിരുന്ന് മുഷിയുന്നതിന് പകരമായിട്ടാണ് പലരും പുതിയ പരീക്ഷണ മേഖലകള്‍ തേടുന്നത്.ഇപ്പോള്‍ കാലം മാറിയതോടെ വിവിധ ആഘോഷങ്ങളിലെ മുഖ്യ സാന്നിധ്യമാണ് കേക്കുകള്‍.
പെണ്ണ് കാണല്‍,കല്യാണം,പ്രസവം,പ്രസവാനന്തര ചടങ്ങുകള്‍,വിവാഹ വാര്‍ഷികം, ജന്മ ദിനം,മതപരമായ ആഘോഷങ്ങള്‍, സ്ഥാപനങ്ങളുടെ ഉല്‍ഘാടനം,വാര്‍ഷികങ്ങള്‍ തുടങ്ങി എന്തിനും ഏതിനും കേക്ക് മുറിക്കുന്ന പുതിയ കാലത്ത് കേക്ക് മെറ്റീരിയലുകള്‍ക്ക് സാധ്യത തെളിയുകയായിരുന്നു.
പുതിയ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഈ മേഖലയെ പ്രതിസന്ധിയിലായിലാക്കാനിടയുണ്ട്.വിപണനാവശ്യത്തിന് വേണ്ടി വീടുകളിലടക്കമുണ്ടാക്കുന്ന കേക്ക് പോലുള്ള ഏത് തരം ഭക്ഷണ പാനീയങ്ങള്‍ക്കും ലൈസന്‍സ് നേടിയിരിക്കണം.ഫുഡ് ആന്റ് സേഫ്റ്റിയുടെ സര്‍ട്ടിഫിക്കേറ്റില്ലാതെ വില്പന നടത്തുന്നവര്‍ക്ക് അമ്പതിനായിരം രൂപയാണ് പിഴ.കൂടാതെ ജയില്‍ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പിലുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടമ്മമാര്‍ക്ക് സമ്പാദ്യ മാര്‍ഗ്ഗം കൂടിയായിരുന്നു കേക്ക് നിര്‍മ്മാണം.സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയാല്‍ ഇവരുടെ വരുമാന മാര്‍ഗ്ഗം കൂടിയാണ് അടയുന്നത്.എന്നാല്‍ വന്‍ തോതിലുള്ള ഉല്പാദനവും,വിതരണവും ലക്ഷ്യം വെക്കുന്നവര്‍ക്ക് മാത്രമെ നിയമത്തിന്റെ പിടി വീഴുകയുള്ളൂ എന്നാശ്വസിക്കുകയാണ് പലരും.