home

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ഓട്ടോറിക്ഷകളും രണ്ടു ബൈക്കുകളും തീ വച്ചു നശിപ്പിച്ച കേസില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

തൃശൂര്‍: വടക്കാഞ്ചേരി കുമരനെല്ലൂര്‍ ഒന്നാംകല്ലില്‍ കുന്നത്ത് വീട്ടില്‍ ജയചന്ദ്രന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ഓട്ടോറിക്ഷകളും രണ്ടു ബൈക്കുകളും തീ വച്ചു നശിപ്പിച്ച കേസില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കും പൂര്‍ണമായും മറ്റൊരു ഓട്ടോറിക്ഷയും ഒരു ബൈക്കും ഭാഗികമായും കത്തി നശിച്ചിരുന്നു.
പനങ്ങാട്ടുകര കല്ലിക്കുന്നത്ത് രാധാകൃഷ്ണന്‍ മകന്‍ സുരേഷ് (സുര, 40), പൂമല ചെപ്പാറ തെറ്റാലിക്കല്‍ ജോസ് മകന്‍ ജസ്റ്റിന്‍ (20) എന്നിവരെ ഇന്‍സ്‌പെക്ടര്‍ കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചെപ്പാറയില്‍നിന്നു പിടികൂടുകയായിരുന്നു. എസ്.ഐ. തങ്കച്ചന്‍, എ.എസ്.ഐ. ദിലീപ്, എസ്.സി.പി.ഒ മാരായ സജീവ് എ.വി, അനൂപ് എസ്.നായര്‍, സി.പി.ഒ. രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജയചന്ദ്രനുമായി സുരേഷിനുള്ള മുന്‍ വൈരാഗ്യമാണ് ഈ സംഭവത്തിന് കാരണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.