
ചെന്നൈയിലെ റെഡ്മി പ്ലാന്റില്‍നിന്ന് മുംബൈയിലേക്ക് മൊബൈല്‍ ഫോണുകളുമായി പോവുകയായിരുന്ന ലോറിയാണ് കാറിലെത്തിയ സംഘം കൊള്ളയടിച്ചത്. 14,500 മൊബൈല്‍ ഫോണുകളാണ് കണ്ടെയ്നറിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ലോറി പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.സംഭവസ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ലോറി കണ്ടെത്തിയത്.
ലോറിയ്ക്ക് കുറുകെ നിര്‍ത്തിയ കാറില്‍ നിന്ന് ഇറങ്ങിയ സംഘം ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ച ശേഷം ലോറിയുമായി കടന്നുകളയുകയായിരുന്നു. ലോറിയിലെ മുഴുവന്‍ ഫോണുകളും കൊള്ളയടിച്ചിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം നടത്തിയ കവര്ച്ചയാണിതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.