home

മുത്തലാഖിനെതിരായ പരാതിക്കാരി ശയറ ബാനുവിന്​ ഉത്തരാഖണ്ഡില്‍ മന്ത്രിതുല്യ പദവി



ന്യൂഡല്‍ഹി: മുത്തലാഖിനെതിരെ നിയമപ്പോരാട്ടം നടത്തിയ ശയറ ബാനുവിന്​ ഉത്തരാഖണ്ഡ്​ സര്‍ക്കാറില്‍ മന്ത്രി തുല്യപദവി. പത്തുദിവസം മുമ്ബാണ്​​ ബാനു ബി​.ജെ.പിയില്‍ ചേര്‍ന്നത്​.

സംസ്ഥാന വനിത കമീഷ​െന്‍റ മൂന്ന്​ ഉപാധ്യക്ഷന്‍മാരില്‍ ഒരാളായാണ്​ ബാനുവിനെ നിയമിച്ചത്​. സഹമന്ത്രിക്ക്​ തുല്യമായ പദവിയാണിത്​.

തന്നെ ഭര്‍ത്താവ്​ സ്​പീഡ്​പോസ്​റ്റിലൂടെ കത്തയച്ച്‌​ വിവാഹമോചനം നടത്തിയെന്നാരോപിച്ച്‌​ 2014ലാണ്​ ബാനു സുപ്രീം കോടതിയെ സമീപിച്ചത്​.

മുത്തലാഖ്​ കേസില്‍ സുപ്രീംകോടതി വിധി വന്നതിന്​ പിന്നാലെ മുസ്​ലിംസ്​ത്രീകള്‍ക്ക്​ തലയുയര്‍ത്തി നടക്കാമെന്ന്​ ശയറാ ബാനു പ്രതികരിച്ചിരുന്നു. ഈ മാസം ബി.ജെ.പിയില്‍ ചേര്‍ന്ന ബാനു മുസ്​ലിം സ്​ത്രീകളോടുള്ള ബി.ജെ.പിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്​ടയായാണ്​ താന്‍ പാര്‍ടിയില്‍ ചേരുന്നതെന്ന്​ പ്രതികരിച്ചിരുന്നു .